WELCOME TO OUR BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

TEL;6452695,6452884.FAX6452844

TEL;6452695,6452884.FAX6452844

Sunday, 28 March 2010

ഓടൂ............ ഓര്‍മ വര്‍ധിപ്പിക്കൂ

ആഴ്ചയില്‍ രണ്ട് ദിവസം ഓട്ടം പതിവാക്കുന്നതിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാം. 
ഓട്ടം തലച്ചോറിലെ ഓര്‍മയുമായി  ബന്ധപ്പെട്ട ഭാഗങ്ങളില്‍ ആയിരക്കണക്കിന്  
പുതിയ കോശങ്ങളുടെ വളര്‍ച്ചക്ക് തുടക്കമിടുന്നു എന്ന് കേംബ്രിഡ്ജ് 
യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു. 
എലികളിലായിരുന്നു പരീക്ഷണം. ഒരുസംഘം എലികളെ അനിയന്ത്രിതമായി 
ഓടാന്‍ അനുവദിക്കുകയും രണ്ടാമത്തെ സംഘത്തെ കമ്പ്യൂട്ടര്‍ സ്ക്രീനിന് 
മുന്നിലിരുത്തുകയും ചെയ്തു. തുടര്‍ന്ന് അവയില്‍ നടത്തിയ 
ഓര്‍മ പരിശോധനയില്‍ ഓടിയ എലികള്‍ മറ്റുള്ളവയെക്കാള്‍ 
ഇരട്ടി ഫലം കാണിച്ചു. തുടര്‍ന്ന് നടത്തിയ പരീക്ഷണങ്ങളിലും 
ഓട്ടം തലച്ചോറില്‍ പുതിയ കോശങ്ങളുടെ വളര്‍ച്ചക്ക് 
സഹായിക്കുന്നതായി കണ്ടെത്തി.

വിയര്‍പ്പെന്നു കേട്ട്് വിയര്‍ക്കേണ്ട


കുതിരുന്ന വസ്ത്രങ്ങളും പകലന്തിയോളം പിന്തുടരുന്ന വിയര്‍പ്പുനാറ്റവും ആരെയാണ് മു ഷിപ്പിക്കാത്തത്. 
പലരും വിയര്‍പ്പും വിയര്‍പ്പുനാറ്റവും ഒഴിവാക്കാന്‍ 
അതുമിതും വാരിപ്പൂശി ഒടുവില്‍ വെളുക്കാന്‍ തേച്ചത് 
പാണ്ടായത് പോലെയാകും. കാലാവസ്ഥക്കനുസൃതമായി ജീവിതശൈലിയില്‍ ചില്ലറ ക്രമീകരണങ്ങള്‍ നടത്തിയാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ അസ്വസ്ഥതയെ.

വേനലില്‍ വിയര്‍പ്പ് കൂടുക സ്വാഭാവികമാണ്. 

ശരീരത്തിലെ താപക്രമീകരണത്തിന്റെ ഭാഗമാണത്. 
ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന 
അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) 
കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക.

ഇനി വിയര്‍പ്പ് നാറ്റത്തിന്റെ കാര്യം. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് 'ഹയ്യോ..എന്തൊരു വിയര്‍പ്പുനാറ്റം' എന്നൊക്കെ പറയുന്ന തരത്തില്‍ അത് അസഹ്യമാകുന്നത്.

പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ 

കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും 
വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. വേനലിലെ അമിത വിയര്‍പ്പിന്റെ കാര്യത്തില്‍ വിയര്‍പ്പില്ലാതാക്കലല്ല, 
വിയര്‍പ്പ് നാറ്റം ഒഴിവാക്കലാണ് വേണ്ടത്. അതിന് 
ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി.

വിയര്‍പ്പ് അധിക നേരം തങ്ങിനില്‍ക്കാതെയും ശരീരം 

എപ്പോഴും വൃത്തിയായും സൂക്ഷിച്ചാല്‍ വേനലിലും 
വിയര്‍പ്പ് നാറ്റത്തെ പേടിക്കേണ്ടി വരില്ല. കക്ഷത്തിലും ഇടുപ്പിലുമൊക്വിയര്‍പ്പ് തങ്ങിനില്‍ക്കുന്നത് വിര്‍പ്പ് 
നാറ്റം മാത്രമല്ല ചര്‍മ രോഗങ്ങളുമുണ്ടാക്കും. 
അതുകൊണ്ട് വേനലില്‍ രണ്ട് നേരത്തെ കുളി 
മുടക്കരുത്. 'കുളിമടിയന്മാര്‍' കിടക്കുന്നതിന് മുമ്പ് 
മേലെങ്കിലും കഴുകണം. നാല്‍പാമരാദി തൈലം, 
പിണ്ഡതൈലം, പുനര്‍നവാദി തൈലം 
എന്നിവയിലേതെങ്കിലും തേച്ച് കുളിക്കുന്നത് 
ശരീരത്തിന് തണുപ്പും സുഗന്ധവും നല്‍കും. 
രാമച്ചം, നാല്‍പാമരം എന്നിവ ഇട്ട് തിളപ്പിച്ച 
വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. 
ഇതൊന്നുമില്ലെങ്കില്‍ കുളിക്കുന്ന വെള്ളത്തില്‍ 
ഒരു തരി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചേര്‍ക്കുക. 
കുളിക്കാനായി ആന്റി ബാക്ടീരിയല്‍ സോപ്പ് 
ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

അടി വസ്ത്രമായാലും മേല്‍ വസ്ത്രമായാലും 

വേനലില്‍ കാറ്റ് കയറുന്ന കോട്ടണാണ് നല്ലത്. 
ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ 
വസ്ത്രങ്ങള്‍ ധരിക്കുക. കാറ്റ് തട്ടാത്തത് മൂലം 
വിയര്‍പ്പ് ഉണങ്ങാതിരിക്കുമ്പോഴാണ് അവയില്‍ 
അണുക്കള്‍ പെരുകി വിയര്‍പ്പ് നാറ്റം അസഹ്യമാകുക. 
അടിവസ്ത്രങ്ങള്‍ പരമാവധി ഒരു ദിവസമേ 
ഉപയോഗിക്കാവൂ. അവ കഴുകി വെയിലത്തിട്ട് 
ഉണക്കുകയും വേണം. താപം ആഗിരണം ചെയ്യാത്ത 
ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. പരമാവധി വെയിലുകൊള്ളാതെ നോക്കുക. തൊപ്പിധരിക്കുന്നതിലും കുട ചൂടുന്നതിലും നാണിക്കേണ്ട കാര്യമില്ല.

ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും 

പഴങ്ങളും ധാരാളം കഴിക്കുക. അത് വിയര്‍പ്പിലൂടെയുള്ള 
ജലനഷ്ടം കുറക്കുകയും ചര്‍മത്തിന് ആരോഗ്യം നല്‍കുകയും 
ചെയ്യും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ 
സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് 
സംരക്ഷണം നല്‍കും. കലാമിന്‍, സിങ്ക് ഒാക്‌സൈഡ് 
എന്നിവ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയായാലും മതി. 
ടാല്‍കം പൗഡര്‍ വിയര്‍പ്പ് വലിച്ചെടുക്കാനും 
സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും 
ഒരു പരിധിവരെ സഹായിക്കും. അതേ സമയം 
ബോഡി സ്‌പ്രേകളും ഡിയോഡറന്റുകളും 
പതിവാക്കരുത്. അവ നല്‍കുന്ന സുഗന്ധം അല്‍പ 
നേരമേ നിലനില്‍ക്കൂ. ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഭാവിയിലുണ്ടാവുകയും ചെയ്യും.

ഇനി മറ്റു ചിലരുണ്ട്. അവരില്‍ വിയര്‍പ്പ് നാറ്റം ഒരു 

തോന്നല്‍ മാത്രമായിരിക്കും. ബ്രോമിഡോ ഫോബിയ 
എന്ന മാനസിക പ്രശ്‌നമാണ് ഇത്തരക്കാരില്‍ വില്ലനാവുക. 
അത് പരിഹരിച്ചാലേ വിയര്‍പ്പ് നാറ്റവും മാറൂ.

Wednesday, 17 March 2010

പുകയില ഉല്‍പന്നങ്ങളില്‍ ഇനി പുതിയ മുന്നറിയിപ്പ്


, March 12, 2010
പുകയില ഉല്‍പന്നങ്ങളില്‍ വരുന്ന ജൂണ്‍ ഒന്നു മുതല്‍ പുതിയ ആരോഗ്യ മുന്നറിയിപ്പ്.  പുകയില ഉപയോഗം കാരണം വായയില്‍ ഉണ്ടാവുന്ന ക്യാന്‍സറിന്റെ ചിത്രം ആയിരിക്കും ജൂണ്‍ ഒന്നാം തിയ്യതി മുതല്‍ പുകയില ഉല്‍പന്നങ്ങളുടെയും സിഗരറ്റിന്റെയും പാക്കറ്റുകളില്‍ ഉണ്ടാവുക. നിലവില്‍ ഉണ്ടായിരുന്ന മുന്നറിയിപ്പുകള്‍ ഫലപ്രദമല്ല എന്നതിനാലാണ് പുതിയ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നേരത്തെ ഈ മുന്നറിയിപ്പ് പരീക്ഷിച്ചിരുന്നു. ഒറീസ, ബീഹാര്‍,അരുണാചല്‍ പ്രദേശ്, സിക്കിം, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവയായിരുന്നു മറ്റ് സംസ്ഥാനങ്ങള്‍. ഇവിടെ ഫലപ്രദമാണെന്ന് മനസിലാക്കിയതിനാലാണ് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നത്.

Monday, 1 March 2010


Sunday, 28 February 2010

BEST WISHES

ഇന്ന്  വിവാഹിതരാവുന്ന  ഞങ്ങളുടെ അമരക്കാരന്‍ ബഹുമാനപെട്ട റബീ ഉള്ള യുടെ പ്രിയ പുത്രി നവീന  ക്കും വി. പി അയ്യൂബി ന്‍റെ പുത്രന്‍ മിയാന്‍ ദാദിന്നും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍ നേരുന്നു.


മാനെജ്മെന്റ് &സ്റ്റാഫ്
ബദര്‍ തമാം പോളി ക്ലിനിക്‌

കുഞ്ഞിന് സുന്ദരചര്‍മം




















കുഞ്ഞിന് നല്ല വെളുത്തനിറം വേണം, 
മിക്കവരും ഇങ്ങനെ പറയുന്നത് കേള്‍ക്കാം.
പക്ഷേ ചര്‍മത്തിന്റെ നിറത്തിലല്ല കാര്യം.
കൂടുതല്‍ നിറമുള്ള ചര്‍മത്തിനേക്കാളും പ്രാധാന്യം 
ആരോഗ്യവും വൃത്തിയുമുള്ള ചര്‍മം ഉണ്ടാവുക 
എന്നതിനാണ്. ആരോഗ്യമുള്ള ചര്‍മം ശിശുവിന്റെ 
ശരീരോഷ്മാവ് നിലനിര്‍ത്താനും അണുബാധകളില്‍
നിന്നും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍നിന്നും 
ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. 
അതുകൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ നിറം 
കൂട്ടാന്‍ 
ദോഷകരങ്ങളായ പദാര്‍ഥങ്ങള്‍ അടങ്ങിയ സൗന്ദര്യ
വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍
 ശ്രദ്ധിക്കണം.

തേങ്ങാപ്പാല്‍ വെന്തുവറ്റിച്ച വെളിച്ചെണ്ണ തടവി 
കുളിപ്പിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് 
ഏറെ നല്ലതാണ്. ഡ്രൈ സ്‌കിന്‍ ഉള്ള കുട്ടികള്‍ക്ക്
ഒലിവെണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക്അലക്കി
ഉണങ്ങിയ വസ്ത്രങ്ങള്‍ ദിവസവും ഉപയോഗിക്കാനും
ശ്രദ്ധിക്കണം. പഴകിയ, നനവുള്ള വസ്ത്രങ്ങള്‍ 
അണുക്കളുടെ താവളമാകാം. ഇവമൂലം അലര്‍ജി 
ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ദീര്‍ഘസമയം ഡയപ്പര്‍ ഉപയോഗിച്ചാല്‍ 
തൊലിപ്പുറത്ത് പാടുകള്‍ ഉണ്ടാവാം. അതുകൊണ്ട്
ഉപയോഗം കഴിയുന്നത്ര ചുരുക്കുക. മലവും
മൂത്രവും ഒരുപാടുനേരം ചര്‍മത്തില്‍ 
പറ്റിപ്പിടിച്ചിരിക്കാതെ ശ്രദ്ധിക്കണം. ചില 
കുട്ടികള്‍ക്ക്
തലയില്‍ താരന്റെ പ്രശ്‌നം കാണാറുണ്ട്. 
ആന്റിഫംഗല്‍ മരുന്നുകളുള്ള ഷാംപു 
ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം 
ഒരളവുവരെ പരിഹരിക്കാം.

ഫംഗസ്സുകള്‍ മൂലം ഉണ്ടാകുന്ന മറ്റൊരു 
രോഗമാണ് വട്ടച്ചൊറി. അശ്രദ്ധമായി വിട്ടാല്‍ 
പടരുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യും. 
ആന്റി ഫംഗല്‍ ഓയിന്റ്‌മെന്റുകള്‍ 
ഉപയോഗിച്ചാല്‍ വേഗം മാറും. മറ്റൊരു 
പ്രധാനപ്രശ്‌നമാണ് പേന്‍ശല്യം. ഇതിന് 
പെര്‍മിത്രിന്‍ പോലെയുള്ള മരുന്നുകള്‍ 
ഫലപ്രദമാണ്.

ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ 
വ്രണങ്ങളുണ്ടാവുകയും അത് പഴുക്കുകയും
 ചെയ്യുന്നത് സാധാരണമായി കാണുന്ന 
ചര്‍മരോഗമാണ്. ഇത് അശ്രദ്ധമായി വിടുന്നത് 
അപകടമാണ്. തൊലിപ്പുറത്ത് പുരട്ടുന്ന 
ഓയിന്റ്‌മെന്റുകളും ഉള്ളില്‍ കഴിക്കുന്ന 
ആന്റിബാക്ടീരിയല്‍ മരുന്നുകളും 
ഉപയോഗിച്ചാല്‍ വേഗം സുഖപ്പെടും.

തൊലിപ്പുറത്തെ മുറിവുകള്‍, പൊട്ടലുകള്‍ 
എന്നിവ സാധാരണ കാണാറുണ്ട്. കുഞ്ഞുകുഞ്ഞു 
കുസൃതികള്‍കൊണ്ട്
ഈ മുറിവുകള്‍ പതിവാകാം. മുറിവുണ്ടായാല്‍ ചാണകവും
കാപ്പിപ്പൊടിയും 
മഷിയും മറ്റും തേക്കുന്നത് കാണാറുണ്ട്. പക്ഷേ 
ഇതൊരിക്കലും
പാടില്ല. നല്ല തുണിയും വെള്ളവും ഉപയോഗിച്ച് 
വൃത്തിയാക്കണം. 
പിന്നീട് 
അഴുക്കില്ലാത്ത തുണികൊണ്ട് മുറിവ് കെട്ടുക. 
രക്തം ഒലിക്കുന്ന മുറിവാണെങ്കില്‍ അഞ്ചോ 
പത്തോ മിനുട്ട് തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍ 
തൊലിപ്പുറത്തുനിന്നുള്ള ഏത് രക്തസ്രാവവും നില്‍ക്കും.

ചര്‍മസംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗമാണ് 
എല്ലാ ദിവസവും നന്നായി കുളിക്കുക എന്നത്. 
പ്രത്യേകിച്ച് അലര്‍ജിയൊന്നും ഇല്ലാത്ത കുട്ടികള്‍ക്ക്
 ഏത് സാധാരണ സോപ്പും ഉപയോഗിക്കാം. 
തൊലിപ്പുറത്ത് അടിയുന്ന അഴുക്ക് കളയാന്‍ 
തേച്ചുകുളി ശീലിപ്പിക്കുക. കിരിനാര്, പ്ലാസ്റ്റിക്, 
ഇഞ്ച തുടങ്ങിയവ ഉപയോഗിക്കാം. തൊലിപ്പുറത്ത് 
പോറലുകളും മുറിവുകളും ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നുമാത്രം.

Sunday, 21 February 2010

സ്വാഗതം നിങ്ങളുടെ ബദര്‍ തമാം പോളി ക്ലിനിക്‌ ലേക്ക്.

സൌദി അറേബ്യ യിലെ സാധാരണ ക്കാരുടെ ചികിത്സ വളരെ ചിലവേറി യിരുന്ന കാലഘട്ടത്തില്‍ സാന്ത്വനം പോലെ യാണ് ഞങ്ങള്‍ ഈ രംഗതെത്തിയത് എന്ന് ഈ സൌദിയിലെ പ്രവാസികളെ ഓര്‍മിപ്പിക്കുന്നത്‌ അരോചക മാണ് എന്നറിയാം,ഇത് നിങ്ങള്‍ക്കറിയാവുന്ന സത്യം തന്നെ യെങ്കിലും ഈ സാമ്പത്തിക മാന്ദ്യം  നേരിടുന്ന കാലഘട്ടങ്ങളിലും ഞങ്ങളെ അനുകരിച്ചു ഒരു പാട് ചികിത്സാ കേന്ദ്രങ്ങള്‍ ഉടലെടുക്കുക യും ചെയ്ത വിവരം നിങ്ങള്‍ക്കും  ഞങ്ങള്‍ക്കും  അറിയാം.അവര്‍ക്കൊന്നും ഇതേ വരെ ചെലവ് കുറഞ്ഞ ചികിത്സ നല്‍കാന്‍  കഴിഞ്ഞിട്ടില്ല എന്നത് ഞങ്ങളുടെ പ്രത്യകത യായി ഇന്നും നില നില്‍ക്കുന്നു.ഈ അവസരത്തില്‍ ഒന്ന് കൂടി ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.ഇത് വരെ ഞങ്ങളോട് സഹകരിച്ച എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു.ഇനിയും നിങ്ങളുടെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. വിശദ വിവരങ്ങള്‍ക്കും പുതിയ പുതിയ ആരോഗ്യ വും ആയി ബന്ത പെട്ട വാര്‍ത്തകള്‍ക്കും ഞങ്ങളുടെ മെയിന്‍ ബ്ലോഗ്‌ സന്നര്‍ശിക്കുക.
http://badaralthamampolyclinic.blogspot.com/

ഞങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ മറ്റൊരു ബ്ലോഗിലും(http://badaralthamampolyclinic.blogspot.com/ )








http://badaralthamampolyclinic.blogspot.com/       
ഈ ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ ഞങ്ങളുടെ മെയിന്‍ ബ്ലോഗില്‍ എത്താം.

DENTEL DOCTORS DETAILS

DOCTORS DETAILS

ബദര്‍ അല്‍ തമാം പോളി ക്ലിനിക്‌ -ഷറഫിയ -ജിദ്ദ