WELCOME TO OUR BADR TAMAM POLY CLINIC

We,the staff and management at BADR AL TAMAM POLY CLINIC have been close to 8 years.It is beyond words the commitment we have towards you for making BADR AL TAMAM your own family clinic.We continued to serve you and extend total healthcare to you and your family with all respect to your demands.

കഴിഞ്ഞ എട്ടു വര്‍ഷക്കാലം നിങ്ങളുടെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ ബദര്‍ അല്‍ താമമിനെ സമ്പൂര്‍ണ സംപ്ത്രിപ്തി യോടെ ഒരു ജനകീയ ഫാമിലി പോളി ക്ലിനിക്‌ ആയി അംഗീകരിച്ച നിങ്ങളോടുള്ള കടപ്പാട് വാക്കുകള്‍ക്കു അതീത മാണ്.തുടര്‍ന്നും എന്നും ചികിത്സക്കൊപ്പം കാരുന്ണ്യവും ഞങ്ങള്‍ ഉറപ്പു തരുന്നു.

TEL;6452695,6452884.FAX6452844

TEL;6452695,6452884.FAX6452844

Sunday, 28 March 2010

വിയര്‍പ്പെന്നു കേട്ട്് വിയര്‍ക്കേണ്ട


കുതിരുന്ന വസ്ത്രങ്ങളും പകലന്തിയോളം പിന്തുടരുന്ന വിയര്‍പ്പുനാറ്റവും ആരെയാണ് മു ഷിപ്പിക്കാത്തത്. 
പലരും വിയര്‍പ്പും വിയര്‍പ്പുനാറ്റവും ഒഴിവാക്കാന്‍ 
അതുമിതും വാരിപ്പൂശി ഒടുവില്‍ വെളുക്കാന്‍ തേച്ചത് 
പാണ്ടായത് പോലെയാകും. കാലാവസ്ഥക്കനുസൃതമായി ജീവിതശൈലിയില്‍ ചില്ലറ ക്രമീകരണങ്ങള്‍ നടത്തിയാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ അസ്വസ്ഥതയെ.

വേനലില്‍ വിയര്‍പ്പ് കൂടുക സ്വാഭാവികമാണ്. 

ശരീരത്തിലെ താപക്രമീകരണത്തിന്റെ ഭാഗമാണത്. 
ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന 
അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) 
കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക.

ഇനി വിയര്‍പ്പ് നാറ്റത്തിന്റെ കാര്യം. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് 'ഹയ്യോ..എന്തൊരു വിയര്‍പ്പുനാറ്റം' എന്നൊക്കെ പറയുന്ന തരത്തില്‍ അത് അസഹ്യമാകുന്നത്.

പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ 

കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും 
വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. വേനലിലെ അമിത വിയര്‍പ്പിന്റെ കാര്യത്തില്‍ വിയര്‍പ്പില്ലാതാക്കലല്ല, 
വിയര്‍പ്പ് നാറ്റം ഒഴിവാക്കലാണ് വേണ്ടത്. അതിന് 
ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി.

വിയര്‍പ്പ് അധിക നേരം തങ്ങിനില്‍ക്കാതെയും ശരീരം 

എപ്പോഴും വൃത്തിയായും സൂക്ഷിച്ചാല്‍ വേനലിലും 
വിയര്‍പ്പ് നാറ്റത്തെ പേടിക്കേണ്ടി വരില്ല. കക്ഷത്തിലും ഇടുപ്പിലുമൊക്വിയര്‍പ്പ് തങ്ങിനില്‍ക്കുന്നത് വിര്‍പ്പ് 
നാറ്റം മാത്രമല്ല ചര്‍മ രോഗങ്ങളുമുണ്ടാക്കും. 
അതുകൊണ്ട് വേനലില്‍ രണ്ട് നേരത്തെ കുളി 
മുടക്കരുത്. 'കുളിമടിയന്മാര്‍' കിടക്കുന്നതിന് മുമ്പ് 
മേലെങ്കിലും കഴുകണം. നാല്‍പാമരാദി തൈലം, 
പിണ്ഡതൈലം, പുനര്‍നവാദി തൈലം 
എന്നിവയിലേതെങ്കിലും തേച്ച് കുളിക്കുന്നത് 
ശരീരത്തിന് തണുപ്പും സുഗന്ധവും നല്‍കും. 
രാമച്ചം, നാല്‍പാമരം എന്നിവ ഇട്ട് തിളപ്പിച്ച 
വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. 
ഇതൊന്നുമില്ലെങ്കില്‍ കുളിക്കുന്ന വെള്ളത്തില്‍ 
ഒരു തരി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചേര്‍ക്കുക. 
കുളിക്കാനായി ആന്റി ബാക്ടീരിയല്‍ സോപ്പ് 
ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

അടി വസ്ത്രമായാലും മേല്‍ വസ്ത്രമായാലും 

വേനലില്‍ കാറ്റ് കയറുന്ന കോട്ടണാണ് നല്ലത്. 
ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ 
വസ്ത്രങ്ങള്‍ ധരിക്കുക. കാറ്റ് തട്ടാത്തത് മൂലം 
വിയര്‍പ്പ് ഉണങ്ങാതിരിക്കുമ്പോഴാണ് അവയില്‍ 
അണുക്കള്‍ പെരുകി വിയര്‍പ്പ് നാറ്റം അസഹ്യമാകുക. 
അടിവസ്ത്രങ്ങള്‍ പരമാവധി ഒരു ദിവസമേ 
ഉപയോഗിക്കാവൂ. അവ കഴുകി വെയിലത്തിട്ട് 
ഉണക്കുകയും വേണം. താപം ആഗിരണം ചെയ്യാത്ത 
ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. പരമാവധി വെയിലുകൊള്ളാതെ നോക്കുക. തൊപ്പിധരിക്കുന്നതിലും കുട ചൂടുന്നതിലും നാണിക്കേണ്ട കാര്യമില്ല.

ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും 

പഴങ്ങളും ധാരാളം കഴിക്കുക. അത് വിയര്‍പ്പിലൂടെയുള്ള 
ജലനഷ്ടം കുറക്കുകയും ചര്‍മത്തിന് ആരോഗ്യം നല്‍കുകയും 
ചെയ്യും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ 
സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് 
സംരക്ഷണം നല്‍കും. കലാമിന്‍, സിങ്ക് ഒാക്‌സൈഡ് 
എന്നിവ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയായാലും മതി. 
ടാല്‍കം പൗഡര്‍ വിയര്‍പ്പ് വലിച്ചെടുക്കാനും 
സൂര്യതാപത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും 
ഒരു പരിധിവരെ സഹായിക്കും. അതേ സമയം 
ബോഡി സ്‌പ്രേകളും ഡിയോഡറന്റുകളും 
പതിവാക്കരുത്. അവ നല്‍കുന്ന സുഗന്ധം അല്‍പ 
നേരമേ നിലനില്‍ക്കൂ. ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഭാവിയിലുണ്ടാവുകയും ചെയ്യും.

ഇനി മറ്റു ചിലരുണ്ട്. അവരില്‍ വിയര്‍പ്പ് നാറ്റം ഒരു 

തോന്നല്‍ മാത്രമായിരിക്കും. ബ്രോമിഡോ ഫോബിയ 
എന്ന മാനസിക പ്രശ്‌നമാണ് ഇത്തരക്കാരില്‍ വില്ലനാവുക. 
അത് പരിഹരിച്ചാലേ വിയര്‍പ്പ് നാറ്റവും മാറൂ.

No comments:

Post a Comment