കുഞ്ഞിന് നല്ല വെളുത്തനിറം വേണം,
മിക്കവരും ഇങ്ങനെ പറയുന്നത് കേള്‍ക്കാം.
പക്ഷേ ചര്‍മത്തിന്റെ നിറത്തിലല്ല കാര്യം.
കൂടുതല്‍ നിറമുള്ള ചര്‍മത്തിനേക്കാളും പ്രാധാന്യം
ആരോഗ്യവും വൃത്തിയുമുള്ള ചര്‍മം ഉണ്ടാവുക
എന്നതിനാണ്. ആരോഗ്യമുള്ള ചര്‍മം ശിശുവിന്റെ
ശരീരോഷ്മാവ് നിലനിര്‍ത്താനും അണുബാധകളില്‍
നിന്നും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍നിന്നും
ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
അതുകൊണ്ട് കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ നിറം
കൂട്ടാന്‍
ദോഷകരങ്ങളായ പദാര്‍ഥങ്ങള്‍ അടങ്ങിയ സൗന്ദര്യ
വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍
ശ്രദ്ധിക്കണം.
തേങ്ങാപ്പാല്‍ വെന്തുവറ്റിച്ച വെളിച്ചെണ്ണ തടവി
കുളിപ്പിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന്
ഏറെ നല്ലതാണ്. ഡ്രൈ സ്‌കിന്‍ ഉള്ള കുട്ടികള്‍ക്ക്
ഒലിവെണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക്അലക്കി
ഉണങ്ങിയ വസ്ത്രങ്ങള്‍ ദിവസവും ഉപയോഗിക്കാനും
ശ്രദ്ധിക്കണം. പഴകിയ, നനവുള്ള വസ്ത്രങ്ങള്‍
അണുക്കളുടെ താവളമാകാം. ഇവമൂലം അലര്‍ജി
ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ദീര്‍ഘസമയം ഡയപ്പര്‍ ഉപയോഗിച്ചാല്‍
തൊലിപ്പുറത്ത് പാടുകള്‍ ഉണ്ടാവാം. അതുകൊണ്ട്
ഉപയോഗം കഴിയുന്നത്ര ചുരുക്കുക. മലവും
മൂത്രവും ഒരുപാടുനേരം ചര്‍മത്തില്‍
പറ്റിപ്പിടിച്ചിരിക്കാതെ ശ്രദ്ധിക്കണം. ചില
കുട്ടികള്‍ക്ക്
തലയില്‍ താരന്റെ പ്രശ്‌നം കാണാറുണ്ട്.
ആന്റിഫംഗല്‍ മരുന്നുകളുള്ള ഷാംപു
ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം
ഒരളവുവരെ പരിഹരിക്കാം.
ഫംഗസ്സുകള്‍ മൂലം ഉണ്ടാകുന്ന മറ്റൊരു
രോഗമാണ് വട്ടച്ചൊറി. അശ്രദ്ധമായി വിട്ടാല്‍
പടരുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യും.
ആന്റി ഫംഗല്‍ ഓയിന്റ്‌മെന്റുകള്‍
ഉപയോഗിച്ചാല്‍ വേഗം മാറും. മറ്റൊരു
പ്രധാനപ്രശ്‌നമാണ് പേന്‍ശല്യം. ഇതിന്
പെര്‍മിത്രിന്‍ പോലെയുള്ള മരുന്നുകള്‍
ഫലപ്രദമാണ്.
ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ
വ്രണങ്ങളുണ്ടാവുകയും അത് പഴുക്കുകയും
ചെയ്യുന്നത് സാധാരണമായി കാണുന്ന
ചര്‍മരോഗമാണ്. ഇത് അശ്രദ്ധമായി വിടുന്നത്
അപകടമാണ്. തൊലിപ്പുറത്ത് പുരട്ടുന്ന
ഓയിന്റ്‌മെന്റുകളും ഉള്ളില്‍ കഴിക്കുന്ന
ആന്റിബാക്ടീരിയല്‍ മരുന്നുകളും
ഉപയോഗിച്ചാല്‍ വേഗം സുഖപ്പെടും.
തൊലിപ്പുറത്തെ മുറിവുകള്‍, പൊട്ടലുകള്‍
എന്നിവ സാധാരണ കാണാറുണ്ട്. കുഞ്ഞുകുഞ്ഞു
കുസൃതികള്‍കൊണ്ട്
ഈ മുറിവുകള്‍ പതിവാകാം. മുറിവുണ്ടായാല്‍ ചാണകവും
കാപ്പിപ്പൊടിയും
മഷിയും മറ്റും തേക്കുന്നത് കാണാറുണ്ട്. പക്ഷേ
ഇതൊരിക്കലും
പാടില്ല. നല്ല തുണിയും വെള്ളവും ഉപയോഗിച്ച്
വൃത്തിയാക്കണം.
പിന്നീട്
അഴുക്കില്ലാത്ത തുണികൊണ്ട് മുറിവ് കെട്ടുക.
രക്തം ഒലിക്കുന്ന മുറിവാണെങ്കില്‍ അഞ്ചോ
പത്തോ മിനുട്ട് തുണികൊണ്ട് അമര്‍ത്തിപ്പിടിച്ചാല്‍
തൊലിപ്പുറത്തുനിന്നുള്ള ഏത് രക്തസ്രാവവും നില്‍ക്കും.
ചര്‍മസംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗമാണ്
എല്ലാ ദിവസവും നന്നായി കുളിക്കുക എന്നത്.
പ്രത്യേകിച്ച് അലര്‍ജിയൊന്നും ഇല്ലാത്ത കുട്ടികള്‍ക്ക്
ഏത് സാധാരണ സോപ്പും ഉപയോഗിക്കാം.
തൊലിപ്പുറത്ത് അടിയുന്ന അഴുക്ക് കളയാന്‍
തേച്ചുകുളി ശീലിപ്പിക്കുക. ചകിരിനാര്, പ്ലാസ്റ്റിക്,
ഇഞ്ച തുടങ്ങിയവ ഉപയോഗിക്കാം. തൊലിപ്പുറത്ത്
പോറലുകളും മുറിവുകളും ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നുമാത്രം.