ആഴ്ചയില്‍ രണ്ട് ദിവസം ഓട്ടം പതിവാക്കുന്നതിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാം.
ഓട്ടം തലച്ചോറിലെ ഓര്‍മയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ ആയിരക്കണക്കിന്
പുതിയ കോശങ്ങളുടെ വളര്‍ച്ചക്ക് തുടക്കമിടുന്നു എന്ന് കേംബ്രിഡ്ജ്
യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു.
എലികളിലായിരുന്നു പരീക്ഷണം. ഒരുസംഘം എലികളെ അനിയന്ത്രിതമായി
ഓടാന്‍ അനുവദിക്കുകയും രണ്ടാമത്തെ സംഘത്തെ കമ്പ്യൂട്ടര്‍ സ്ക്രീനിന്
മുന്നിലിരുത്തുകയും ചെയ്തു. തുടര്‍ന്ന് അവയില്‍ നടത്തിയ
ഓര്‍മ പരിശോധനയില്‍ ഓടിയ എലികള്‍ മറ്റുള്ളവയെക്കാള്‍
ഇരട്ടി ഫലം കാണിച്ചു. തുടര്‍ന്ന് നടത്തിയ പരീക്ഷണങ്ങളിലും
ഓട്ടം തലച്ചോറില്‍ പുതിയ കോശങ്ങളുടെ വളര്‍ച്ചക്ക്
സഹായിക്കുന്നതായി കണ്ടെത്തി.